kiifbi

കൊച്ചി: മസാല ബോണ്ട് കേസിൽ മുതിർന്ന സിപിഎം നേതാവും മുൻ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഈ മാസം 11ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. രണ്ടാം തവണയാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയക്കുന്നത്. മുൻപ് കിഫ്‌ബി സിഇഒയായിരുന്ന കെ.എം എബ്രഹാമിനെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.

ആദ്യ നോട്ടീസ് കിട്ടിയതായി മുൻപ് സ്ഥിരീകരിച്ച തോമസ് ഐസക്ക് അന്ന് പാർട്ടി ചുമതലയുള‌ളതിനാൽ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ കൊച്ചിയിലെ ഓഫീസിലെത്താൻ രണ്ടാമത് നോട്ടീസ് ലഭിച്ചിരിക്കുന്നത്.