kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് പുറത്തു നിന്ന് ദീർഘകാലത്തേക്ക് താപവൈദ്യുതി വാങ്ങാനുള്ള കരാറുകളിൽ നാലെണ്ണത്തിന് കേന്ദ്രത്തിന്റെയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെയും ​അ​നു​മ​തി​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​
​ക​രാ​റു​കാ​ർ​ ​സു​പ്രീം​കോ​ട​തി​യി​ലും​ ​ട്രൈ​ബ്യൂ​ണ​ലി​ലു​മൊ​ക്കെ​ ​പോ​യെ​ങ്കി​ലും​ ​അ​നു​കൂ​ല​വി​ധി​ ​കി​ട്ടി​യി​ല്ല.​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ത്തി​ന് ​പ​ല​ത​വ​ണ​ ​ക​ത്തെ​ഴു​തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​എ​ന്നാ​ൽ,​ ​താ​ത്‌​കാ​ലി​ക​ ​സം​വി​ധാ​ന​മാ​കാ​മെ​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ന്റെ​ ​ബ​ല​ത്തി​ൽ​ ​ഇൗ​ ​ക​രാ​റു​ക​ൾ​ ​അ​നു​സ​രി​ച്ച് ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ ​വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ 800​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ​സി.​എ.​ജി​യും​ 2018​-20​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ 250​കോ​ടി​ ​രൂ​പ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​ന​ൽ​കി​യെ​ന്ന് ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​നും​ ​കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.​ 2020​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​ത്തി​നും​ ​ഉ​ത്ത​ര​വി​ട്ടു.​ ​എ​ന്നി​ട്ടും,​ക​രാ​റു​ക​ൾ​ ​സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​നി​ല​പാ​ട്.