monkeypox

ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. 31കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞദിവസം നൈജീരിയൻ സ്വദേശിയായ 35 കാരനും ഡൽഹിയിൽ രോഗം ബാധിച്ചിരുന്നു.

പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് യുവതിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചത് ഇതോടെ ഡൽഹിയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.