
തിരുവനന്തപുരം: കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ് പ്രകാരം നെയ്യാർ (അരുവിപ്പുറം),മണിമല (കല്ലൂപ്പാറ), കരമന (വെള്ളൈകടവ്), ഗായത്രി (കൊണ്ടാഴി), മണിമല (പുലകയർ), അച്ചൻകോവിൽ (തുമ്പമൺ),തൊടുപുഴ (മണക്കാട്), മീനച്ചിൽ (കിടങ്ങൂർ),പമ്പ (മാടമൺ) നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ ഇടുക്കി,മലപ്പുറം, കോഴിക്കോട്,വയനാട്,കോട്ടയം,കാസർകോട് ജില്ലകളിലും തൃശൂരിൽ രണ്ടു ടീമിനെയും സജ്ജമാക്കി.