case-diary-

ന്യൂയോർക്ക് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് അദ്ധ്യാപികമാർക്കെതിരെ കേസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് അമേരിക്കയിലെ രണ്ട് സ്കൂളുകളിലെ അദ്ധ്യാപികമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്വന്തം ക്ലാസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് ഓറൽ സെക്‌സ് ചെയ്യിപ്പിച്ചതിനും ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനുമാണ് രണ്ട് അദ്ധ്യാപികമാർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

എലിസബത്ത് സൂസന്‍ ബെയിലിയാണ് കേസിൽപെട്ട ഒരദ്ധ്യാപിക. ജൂലായ് 20നാണ് ഇവർക്കെതിരെ പരാതി ലഭിച്ചത്. നോ‌ർത്ത് വ്യൂ അക്കാഡമിയിലെ അദ്ധ്യാപികയായ ഇവർ 15 വയസുള്ള വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. പരാതിയെ തുടർന്ന് ഒളിവിൽപ്പോയ അദ്ധ്യാപിക പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

നിർബന്ധിച്ച് ഓറൽ സെക്സ് ചെയ്യിപ്പിച്ചു. ​വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇവരെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു.

അമേരിക്കയിലെ ഒഹയോവിലെ ടസ്കരവാസ് ഹൈസ്കൂളിലെ റെയിലി എസ്റ്റോൺ എന്ന 27കാരിയാണ് പിടിയിലായ രണ്ടാമത്തെ അദ്ധ്യാപിക. 17 വയസുള്ള വിദ്യാർത്ഥിയെ കൊണ്ട് ഓറൽ സെക്സ് ചെയ്യിച്ചു,​ വീട്ടിലും കാറിലും വച്ച് ലൈംഗികബന്ധത്തിന് വിധേയയാക്കി എന്നിവയാണ് ഇവർക്കെതിരായ പരാതി. ജൂലായ് 13നാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വിദ്യാർത്ഥി സ്കൂളിലെ മറ്റ് അദ്ധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ പൊലീസിനെ അറിയിച്ചു ഏഴുമാസത്തോളം അദ്ധ്യാപിക വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി കണ്ടെത്തി. വിദ്യാർത്ഥിക്ക് ഇവർ അയച്ച ലൈംഗിക വീഡിയോകളും നഗ്നചിത്രങ്ങളും പൊലീസ് കണ്ടെത്തി.

വിദ്യാര്‍ത്ഥി സ്‌കൂളിലെ മറ്റ് അധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് മാസത്തോളം ഈ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് ഇവര്‍ അയച്ച ലൈംഗിക വീഡിയോകളും നഗ്‌ന ചിത്രങ്ങളും പൊലീസ് കണ്ടെത്തി. അധ്യാപികയെ ജുലൈ 20-ന് സ്‌കൂളില്‍നിന്നും പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.