ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്. ലോക വിപണിയെ പിടിച്ചു കുലുക്കി പണപ്പെരുപ്പം. വരാനിരിക്കുന്നത് കൊടിയ ദുരന്ത കാലം. നമസ്‌കാരം ഞാന്‍ ജയലക്ഷ്മി, ലോകം കടുത്ത സാമ്പത്തിക മാന്ദ്യ്ത്ത്ിലേക്ക് കൂപ്പുകുത്തുമോ? ലോക രാഷ്ട്രങ്ങള്‍ക്ക് മു്ന്നിലുളള പോംവഴി എന്തൊക്കെ ആകും? സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന രാജ്യങ്ങള്‍ എങ്ങനെ അത് മറികടക്കും? ഇനി വരാനിരിക്കുന്ന ആ വലിയ വിപത്ത് എന്താണ്? നമുക്ക് നോക്കാം വിശദമായിട്ട് തന്നെ.

world-economy

ലോകം അതിഭയാനകമായ ഒരു സാമ്പത്തിക അരാജകത്വത്തിലേക്ക് കടക്കും എന്ന അതി നിര്‍ണ്ണായക വെളപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുക ആണ് സാമ്പത്തിക വിദഗ്ദന്‍ പിയറി ഒലിവിയര്‍ ഗൗറിഞ്ചാസ്്. അദ്ദേഹം പറയുന്നത് എന്താണ് എന്ന് വച്ചാല്‍, ഇനി വരാനിരിക്കുന്നത് അതിഭീകരമായ സാമ്ബത്തിക മാന്ദ്യമാണ് എന്നുളളതാണ്. അതായത് പല രാജ്യത്തും ഇന്ന് കാണുന്ന സാമ്ബത്തിക പിരിമുറുക്കം അതിഭയാനകമായ ഒരു അവസ്ഥയിലേക്ക് മാറും. എന്നാല്‍ ഇതിനെ മറികടക്കാന്‍ പെട്ടന്നൊന്നും സാധിക്കുകയില്ല . ഇദ്ദേഹം ഇക്കാര്യം തറപ്പിച്ച് പറയുക ആണ്. ഐഎംഎഫ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇത് കൃത്യമായി വ്യക്തമാക്കുന്നുണ്ട്.