rahul-gandhi

ന്യൂ‌ഡൽഹി: ഹർ ഘ‌ർ തിരങ്ക ക്യാമ്പയിനിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 52 വർഷമായി ദേശീയ പതാക ഉയർത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോൾ ക്യാമ്പയിനുമായി രംഗത്തെത്തിയതെന്നും രാഹുൽ കുറ്റപ്പെടുത്തി. ആർഎസ്എസിനെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. കർണാടക സന്ദർശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

कर्नाटक खादी ग्रामोद्योग के सभी साथियों से मिलकर बहुत खुशी हुई।

इतिहास गवाह है, 'हर घर तिरंगा' मुहीम चलाने वाले, उस देशद्रोही संगठन से निकले हैं, जिन्होंने 52 सालों तक तिरंगा नहीं फहराया।

आज़ादी की लड़ाई से, ये कांग्रेस पार्टी को तब भी नहीं रोक पाए और आज भी नहीं रोक पाएंगे। pic.twitter.com/tp2fjLki75

— Rahul Gandhi (@RahulGandhi) August 3, 2022

ഹുബ്ലിയിൽ ദേശീയപതാക നിർമ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ത്രിവർണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവൻ ത്യജിച്ചത്. എന്നാൽ, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവർണ പതാകയെ സ്വീകരിച്ചിരുന്നില്ല. നാഗ്‌പൂരിലെ ആസ്ഥാനത്ത് 52 വർഷമായി ത്രിവർണ പതാക ഉയർത്താത്ത അവർ നിരന്തരം അതിനെ അപമാനിക്കുകയായിരുന്നു. ഇപ്പോൾ അതേ സംഘടനയുടെ ആളുകൾ ത്രിവർണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ​'ഹർ ഘർ തിരങ്ക' ക്യാമ്പയിനുമായി രംഗത്തെത്തുന്നു. എന്തുകൊണ്ട് ആർഎസ്എസ് 52 വർഷമായി ത്രിവർണ പതാക ഉയർത്തിയില്ല. ഇന്ത്യയിലേക്ക് പോളിസ്റ്റർ നിർമ്മിത ചൈനീസ് പതാകകൾ ഇറക്കുമതി ചെയ്‌ത് ഖാദി മേഖലയിലുള്ളവരുടെ തൊഴിൽ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുൽ ചോദിച്ചു. നേരത്തെ ജവർഹർലാൽ നെഹ്റു ദേശീയപതാകയുമായി നിൽക്കുന്നതിന്റെ ഫോട്ടോ രാഹുൽ ഗാന്ധി പങ്കുവച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

देश की शान है, हमारा तिरंगा
हर हिंदुस्तानी के दिल में है, हमारा तिरंगा pic.twitter.com/lhm0MWd3kM

— Rahul Gandhi (@RahulGandhi) August 3, 2022