
പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനും തങ്ങളുടെ മകൻ മൽഹാറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ശബരീനാഥൻ പങ്കുവച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മൽഹാറിനെ മാത്രമേ വീഡിയോയിൽ കാണുന്നുള്ളു. കുട്ടിയോട് നാളെ എവിടെ പോകണമെന്ന് അമ്മ ചോദിക്കുന്നതും, അതിന് നൽകുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്. 'മഴയായാലും പ്ലേ സ്‌കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി' എന്ന അടിക്കുറിപ്പോടെ ഇന്നലെയാണ് ശബരീനാഥൻ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
'എന്റെ കുഞ്ഞിന് നാളെ എവിടെ പോകണം' എന്ന് കളക്ടർ ചോദിക്കുമ്പോൾ സ്‌കൂളിലേക്ക് എന്നാണ് മൽഹാർ നൽകുന്ന മറുപടി. പിന്നാലെ അമ്മ നാളെ സ്‌കൂളുകൾക്ക് അവധി കൊടുത്തിരിക്കുകയാണെന്ന് കളക്ടർ മറുപടി നൽകുന്നു. അവധി വേണ്ടെന്ന് കുട്ടി പറയുന്നത് വീഡിയോയിൽ കാണാം.