astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 5 - 1197 കർക്കടകം 20 - വെള്ളിയാഴ്ച വൈകുന്നേരം 6 മണി 36 മിനിറ്റ് 57 സെക്കന്റ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം

അശ്വതി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമുണ്ടാകും. വ്യാപാരവ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലി മാറ്റങ്ങള്‍ വരുത്തും.

ഭരണി: വാക്സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക: ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും,ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും.

രോഹിണി: സത്യസന്ധമായും നേര്‍വഴിയിലും പ്രവര്‍ത്തിക്കും.ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

മകയിരം: ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാന്‍ സാധിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

തിരുവാതിര: ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും. കര്‍മ്മ മേഖലയില്‍ പുരസ്‌കാരം ലഭിക്കും.

പുണര്‍തം: സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും.രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

പൂയം: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും.

ആയില്യം: ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കോപം മൂലം ബന്ധുക്കള്‍ അകലും.സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും.

മകം: നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, പഠനത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും.

പൂരം: മാനസിക ക്ലേശങ്ങളും ബന്ധുജനങ്ങളില്‍ നിന്ന് ദു:ഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ചക്കുറവ് ഉണ്ടാകും.

ഉത്രം: കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്നുചാടും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.

അത്തം: മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും.

ചിത്തിര: കുടുംബജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം.

ചോതി : മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ലഭിക്കും.നല്ല സമയം.

വിശാഖം: വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യും.

അനിഴം: കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടിവരും.ജീവിത പുരാേഗതി, കുട്ടികൾക്ക് നേട്ടങ്ങൾ.

തൃക്കേട്ട: അവിചാരിത തടസങ്ങള്‍ പലതും അനുഭവപ്പെടുന്നതാണ്. അതെല്ലാം വിജയകരമായി മറികടക്കും.

മൂലം: വാക്സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. പ്രശംസ പിടിച്ചുപറ്റും.

പൂരാടം: സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യര്‍ക്കായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. ദാമ്പത്യത്തിൽ പൂർണ സംതൃപ്തി.

ഉത്രാടം: ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായവ്യത്യാസം മാറും. പ്രതീക്ഷിച്ചതിനെക്കാൾ നേട്ടമുണ്ടാകും.

തിരുവോണം: ദാമ്പത്യബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. പ്രണയം പൂവണിയും.

അവിട്ടം: സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാനപ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ജീവിത പുരോഗതി.

ചതയം: ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവർത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും.

പൂരുരുട്ടാതി: ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും.

ഉത്തൃട്ടാതി: വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും. ബന്ധുക്കളുമായി അടുപ്പം കൂടും.

രേവതി:ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനു സാദ്ധ്യത.സംസാരം മുഖേന ശത്രുക്കള്‍ കൂടും.