firoz

വ്യത്യസ്തമായ പാചക വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ. ഫിറോസിന്റെ പെരുമ്പാമ്പിനെ ചുട്ടതിന്റെയും പട്ടിക്കറിയുണ്ടാക്കിയതിന്റെയുമൊക്കെ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്തോനോഷ്യയിലെ മനാഡൊയിൽ നിന്ന് വ്യത്യസ്തമായ പുതിയൊരു പാചക വീഡിയോയുമായെത്തിയിരിക്കുകയാണ് ഫിറോസ് ഇപ്പോൾ. പത്ത് കിലോയോളം തൂക്കം വരുന്ന ഉടുമ്പിനെയാണ് പാകം ചെയ്യുന്നത്. 'ഇത്ര വലിയ സാധനം നമ്മുടെ നാട്ടിലുണ്ടോ? പിന്നെ നമ്മുടെ നാട്ടിൽ ഇതിനെ പിടിക്കാനും പാടില്ല. അതൊക്കെ വലിയ വിഷയങ്ങളുമാകും.'- എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

'ഇവരിതൊക്കെ കഴിക്കും. ഒൻപതര കിലോയുണ്ട്. അവരുടെ മസാല ഉപയോഗിച്ച് ബാർബിക്യൂ ഉണ്ടിക്കൊടുക്കാൻ പോകുകയാണ്. ചൂടുവെള്ളം ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്യേണ്ടത്. ശേഷം വരഞ്ഞ്, മസാല പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. ശേഷം കനൽ തയ്യാറാക്കി, ഗ്രില്ലിട്ട് മുകളിൽ ഇറച്ചിവച്ച് ബാർബിക്യൂ തയ്യാറാക്കിയെടുക്കാം. '- ഫിറോസ് പറഞ്ഞു.