
ഗർഭിണിയാവുക എന്നത് ഒരു സ്ത്രീയുടെ ജന്മ സാഫല്യമാണ്. അച്ഛനാവുക എന്നത് പുരുഷന്റെയും. പക്ഷേ, ആരോഗ്യപരമായി ഒരു പ്രശ്നവുമില്ലെങ്കിലും ഗർഭധാരണത്തിന് കഴിയുന്നില്ലെങ്കിൽ അതിന് പിന്നിൽ വാസ്തുദോഷങ്ങളാവാം എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദോഷങ്ങളെ പടിക്കുപുറത്താക്കി ആഗ്രഹ സാഫല്യം നേടാനാവും. ഗർഭിണിയാവണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണമെന്ന് നോക്കാം.
ഈ ദിശകൾ ഒഴിവാക്കാം
കിടപ്പുമുറിയുടെ സ്ഥാനം പരമപ്രധാനമാണ്. വടക്ക് കിഴക്ക് ദിശയിലെ കിടപ്പുമുറിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്നാണ് വാസ്തുപറയുന്നത്. ഇനി ഗർഭിണിയായാലും അത് പൂർണതയിലെത്തിക്കാനോ പ്രസവിക്കാനോ കഴിയില്ല. വാസ്തുവിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളിലെ ജലമാണ് ഇവിടെ ദോഷഫലത്തിന് കാരണം.
ഗർഭിണികൾ തെക്ക് കിഴക്ക് ഭാഗത്തെ മുറികൾ കിടപ്പുമുറിയാക്കുകയും അരുത്. ഈ ദിശയിലുള്ള മുറിയിലേക്ക് കൂടുതൽ ചൂട് പ്രവഹിക്കുന്നത് ഗർഭം അലസുന്നതിന് വഴിവച്ചേക്കും. അതുമല്ലെങ്കിൽ മാസം തികയാതെ പ്രസവിക്കുന്നതിനും ഇടയാക്കും.
വെളിച്ചം മതി
ഗർഭിണി ഇരുട്ടിലോ മങ്ങിയ വെളിച്ചത്തിലോ കൂടുതൽ സമയം കഴിയാൻ പാടില്ല. ഇവർക്ക് ചുറ്റിലും വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഒപ്പം വായുസഞ്ചാരവും ഉറപ്പാക്കണം.
ചിത്രങ്ങളിലും കാര്യമുണ്ട്
ഗര്‍ഭിണികളുള്ള വീട്ടില്‍ കിടപ്പുമുറിയിലോ വീടിനുള്ളിലോ നെഗറ്റീവ് ഊര്‍ജം ഉണ്ടാക്കുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ അവയെ ഒഴിവാക്കണം. യുദ്ധം, ക്രൂരത, സങ്കടം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഒഴിവാക്കേണ്ടത്. ഇവ മാറ്റി പോസിറ്റീവ് ഊര്‍ജം ഉണ്ടാക്കുന്ന ചിത്രങ്ങൾ സ്ഥാപിക്കണം. ചിരിക്കുന്ന കുട്ടികൾ, പൂക്കൾ എന്നിവപോലുള്ള ചിത്രങ്ങളാണ് വീട്ടിൽ വയ്‌ക്കേണ്ടത്.
ബാത്ത് റൂം പ്രത്യേകം ശ്രദ്ധിക്കണേ
പടിക്കെട്ടുകൾക്കും തൂണുകൾക്കും താഴെയുള്ള ബാത്ത് റൂമുകൾ ഒരിക്കലും ഗർഭിണികൾ ഉപയോഗിക്കരുത്. ഇത്തരം സ്ഥലങ്ങളിൽ ബാത്ത് റൂം നിർമ്മിക്കരുതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഒപ്പം രണ്ട് നില വീടാണെങ്കിൽ ഗർഭിണി കിടക്കുന്ന മുറി തൂണിന് താഴെയല്ല എന്നും ഉറപ്പാക്കേണ്ടതാണ്. അതുപോലെ കിടപ്പുമുറിയിൽ ബോൺസായികൾ സൂക്ഷിക്കുന്നതും വിപരീത ഫലം ഉണ്ടാക്കും.
ഈ നിറങ്ങൾ വേണ്ട
ഗര്‍ഭിണികള്‍ കറുപ്പോ ബ്രൗണ്‍ നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ഗര്‍ഭകാലത്ത് ധരിക്കാന്‍ പാടില്ല.