
അരുമാനൂർ: കോവളം ലയൺസ് ക്ലബിന്റെയും,എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെയും
നേതൃത്വത്തിൽ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടന്ന സൗജന്യ വൃക്കരോഗ നിർണയവും, ബോധവത്കരണ ക്ലാസും,തിമിര ശസ്ത്രക്രിയാ ക്യാമ്പും ലയൺ ഡിസ്ട്രിക്ട് ഗവർണർ എ.ജി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുത്തൂറ്റ് സ്നേഹാശ്രയയുടെയും,കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റും,കോവളം ലയൺസ് ക്ലബ് പ്രസിഡന്റുമായ കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ.പ്രസന്നകുമാർ, പൂവാർ ഗ്രാമപഞ്ചായത്തംഗം വി.എസ്.ഷിനു,അരുമാനൂർ ശാഖ സെക്രട്ടറി കൊടിയിൽ അശോകൻ എന്നിവർ സംസാരിച്ചു.ശാഖാ,വനിതാ സംഘം ഭാരവാഹികളായ കെ.ചന്ദ്രശേഖരൻ,ടി.സാജൻ,ദിപു അരുമാനൂർ,റാണി ജയ,സുമ സുഗതൻ,സിന്ധു ഷിബു,ബിജി സോണി,ശ്രീകല,സീന അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
ക്യാപ്ഷൻ: എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖാ ഹാളിൽ നടന്ന സൗജന്യ വൃക്കരോഗ നിർണയ, തിമിര ശസ്ത്രക്രിയാ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന്റെയും
കോവളം ലയൺസ് ക്ലബിന്റെയും പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് നിലവിളക്ക് കൊളുത്തുന്നു