indigo

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്നിറങ്ങാന്‍ ത്രീ പോയിന്റ് സൗകര്യം ആരംഭിച്ച് ഇന്‍ഡിഗോ. ഇനി മുതൽ വിമാനത്തിലെ യാത്രക്കാർക്ക് സമയം ഒട്ടും സമയം പാഴാക്കാതെ പുറത്തെത്താൻ സാധിക്കും.

സാധാരണയായി രണ്ട് റാമ്പുകളാണ് യാത്രക്കാര്‍ക്ക് ഇറങ്ങാനായി വിമാനങ്ങളില്‍ ഉള്ളത്. ഇനി മുതല്‍ മൂന്ന് റാമ്പുകൾ ഉണ്ടാകും. വിമാനത്തില്‍ നിന്ന് പുറത്തെത്താന്‍ നേരത്തെ വേണ്ടിവരുന്നത് 13-14 മിനിട്ടാണ്. ഇനി മുതൽ 7-8 മിനിട്ടിനുള്ളിൽ പുറത്തെത്താം.

യാത്രക്കാരെ വേഗത്തിൽ ഡീ ബോർഡ് ചെയ്യാൻ അനുവദിക്കുന്ന ഈ ത്രീ പോയിന്റ് സൗകര്യം ഒരുക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍. സി.ഇ.ഒയും മുഴുവൻ സമയ ഡയറക്ടറുമായ റോണോജോയ് ദത്തയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ബംഗളൂരു, മുംബയ്, ഡൽഹി എന്നീ മൂന്ന് നഗരങ്ങളിലാണ് ഇൻഡിഗോ തുടക്കത്തിൽ ത്രീ പോയിന്റ് സൗകര്യം നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. ക്രമേണ എല്ലാ സ്റ്റേഷനുകളിലേക്കും എയർലൈൻ ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞങ്ങളുടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഫ്ലൈയിംഗും ഞങ്ങളുടെ ഗ്രൗണ്ട് ഓപ്പറേഷനുകളും കാര്യക്ഷമവും തടസരഹിതവുമാക്കുന്നതിനുമുള്ള പുതിയ വഴികൾ ഞങ്ങൾ എപ്പോഴും നോക്കാറുണ്ട്. ഇറങ്ങുന്നതിന് മൂന്നാമത്തെ റാമ്പ് ചേർക്കുന്നത് ഞങ്ങൾക്ക് സുഗമമായ യാത്രാ അനുഭവം പൂർത്തിയാക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമാണ്'- ഇൻഡിഗോയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് പറഞ്ഞു.

Indian carrier Indigo today introduced a new Three Point Disembarkation
which it claims will enable its customers to exit the aircraft faster than before. The new process
will be carried out from two forward and one rear exit ramp. #IndiGo @ChhaviLeekha @IndiGo6E pic.twitter.com/n7Xajg8dk0

— Sumit Chaturvedi (@joinsumit) August 4, 2022