
മഴക്കാലമായാൽ ജലദോഷമടക്കമുള്ള നിരവധി രോഗങ്ങൾ പതിവാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു ചായ കുടിച്ചാലോ? ജലദോഷത്തിന് മാത്രമല്ല പനി, കരൾ സംബന്ധമായ അസുഖങ്ങൾ, ദഹനക്കേട് എന്നിവയ്ക്കും ഹാൽദി ടീ എന്ന ഈ ചായ അത്യുത്തമമാണ്. ഇത് തയ്യാറാക്കാൻ വേണ്ടത് വെറും അഞ്ച് മിനിട്ടാണ്. തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
തയാറാക്കുന്ന വിധം
മീഡിയം ഫ്ളെയ്മിൽ ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് 1/2 ടീസ്പൂൺ ഹാൽദി (മഞ്ഞൾ), 1/2 ടീസ്പൂൺ ഇഞ്ചി, 1/4 ടീസ്പൂൺ കുരുമുളക്, 1 ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അത് പാത്രത്തിന്റെ പകുതി ആവുന്നത് വരെ തിളപ്പിക്കുക. എന്നിട്ട് ചൂടോടെ കപ്പിലേക്ക് ഒഴിച്ച് കുടിക്കാം. ആവശ്യമെങ്കിൽ മാത്രം കുറച്ചു കൂടി തേൻ ചേർക്കാം.