thampi

ചെന്നൈ : ലോക ചെസ് ഒളിമ്പ്യാഡിലെ ആദ്യ ആറാം റൗണ്ടുകൾക്കും വിശ്രമദിവസത്തിനും ശേഷം ഇനിയുള്ള പോരാട്ടങ്ങൾ കടുക്കും.ആദ്യ പാദം പിന്നിടുമ്പോൾ വനിതാ വിഭാഗത്തിൽ കിരീടപ്രതീക്ഷയുമായി ഇന്ത്യ എ ടീം മുന്നിലുള്ളപ്പോൾ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീം ആറാമതും ബി ടീം മൂന്നാമതുമാണ്.

കഴിഞ്ഞ ദിവസം ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ബി ടീമിനെ തോൽപ്പിച്ച് അർമേനിയ ഒറ്റയ്ക്കു മുന്നിലെത്തിയിരുന്നു. അർമേനിയയുടെ ഗബ്രിയേൽ സർഗീസനതിരെയുള്ള കളി വിജയിച്ച് ഇന്ത്യൻ താരം ഡി.ഗുകേഷ് തുടർച്ചയായ ആറാം ജയം നേടി. 12 പോയിന്റുള്ള അർമേനിയയ്ക്കു പിന്നിൽ 11 പോയിന്റുമായി അമേരിക്കയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യ എ ടീം ആറാം റൗണ്ടിൽ ഉസ്ബെക്കിസ്ഥാനോടു സമനില വഴങ്ങുകയായിരുന്നു.

വനിതാവിഭാഗത്തിൽ കൊനേരു ഹംപിയുടെയും ആർ. വൈശാലിയുടെയും വിജയത്തിന്റെ മികവിൽ ജോർജിയയെ 3–1നു തോൽപ്പിച്ചണ് ഇന്ത്യ എ ടീം (12 പോയിന്റ്) ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തെത്തിയത്.