
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ടീമിന്റെ അടുത്ത സീസണിലേക്കുള്ള സെലക്ഷൻ കമ്മിറ്റി തലവനായിമുൻ രഞ്ജി ട്രോഫി താരം പി.പ്രശാന്തിനെ തിരഞ്ഞെടുത്തു. കേരളത്തിനായി 30 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിലും 46 ലിസ്റ്റ് എ മത്സരങ്ങളിലും 49 ട്വന്റി-20 മത്സരങ്ങളിലും കളിച്ച പരിചയ സമ്പന്നനാണ് പ്രശാന്ത്. ഐ.പി.എൽ ടീമുകളായ കേരള ടസ്കേഴ്സിലും സൺറൈസേഴ്സ് ഹെെദരാബാദിലും അംഗമായിരുന്നു. ജൂനിയർ ടീമിന്റെ പരിശീലകനുമായിരുന്നു.മുൻ താരങ്ങളായ വി.കമറുദ്ദീനും എം.പി സൊറാബുമാണ് സീനിയർ സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ദീപക് സി.എം ( ചെയർമാൻ), രാകേഷ് കെ.ജെ,നിയാസ്.എൻ എന്നിവരാണ് ജൂനിയർ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.