
ന്യൂഡൽഹി: റോയൽ എൻഫീൽഡിന്റെ പുതുപുത്തൻ മോഡലായ ഹണ്ടർ 350 ആഗസ്‌റ്റ് ഏഴിന് ഇന്ത്യൻ വിപണിയിലെത്തും. ഒന്നരലക്ഷം രൂപ മുതൽ 1.70 ലക്ഷം രൂപവരെ റേഞ്ചിലാണ് വില പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ശ്രേണിയിൽ നിലവിലെ ഏറ്റവും കുറഞ്ഞവിലയുള്ള മോഡലായിരിക്കും ഹണ്ടർ 350. ബുള്ളറ്റ് 350, ഹിമാലയൻ 450, സൂപ്പർ മെറ്റീയർ 650, ഷോട്ട്ഗൺ 650 റോഡ്‌സ്‌റ്റർ, കെ.എക്സ്.ബോബർ എന്നീ മോഡലുകളും വൈകാതെ റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ചേക്കും.
Delighted to introduce the #RoyalEnfieldMeteor 350. It has been an exciting journey & a culmination of our experiences & belief in the spirit of pure motorcycling. Can’t wait for the world to experience a new way to cruise easy #missoutonnothing #ridepure https://t.co/iqnO6974zD
— Sid Lal (@sidlal) October 30, 2020
350 സിസി എൻജിൻ തന്നെയാകും ഹണ്ടറിൽ ഉപയോഗിക്കുക എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഫോട്ടോകളിൽ നിന്ന് ഹണ്ടർ 350 രണ്ട് കളർ ഷേഡുകളിലായാണ് വിപണിയിൽ എത്തുക എന്നാണ് മനസിലാക്കുന്നത്. സിംഗിൾ-ടോൺ സിൽവർ ഷേഡിലും ഡ്യുവൽ-ടോൺ ബ്ലൂ ആൻഡ് വൈറ്റ് പെയിന്റ് ഷേഡിലുമുള്ള ഹണ്ടർ 350യുടെ ചിത്രങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ചിത്രങ്ങളിൽ നിന്ന് ഹണ്ടർ ഒരു കോംപാക്ട് മോട്ടോർസൈക്കിൾ ആയിരിക്കാനാണ് സാദ്ധ്യത.
Sid Lal has given us our first look at the much awaited RE Hunter 350 from Bangkok.
— Siddharth Vinayak Patankar (@sidpatankar) August 4, 2022
SVP#Hunter350 #RoyalEnfield #REHunter@royalenfield @sidlal #HappyHunting #AShotOfMotorcycling #Hunter350 @carandbike @carandbikehindi @BoraPreetam pic.twitter.com/o4cskVsurf
സിംഗിൾ പീസ് സീറ്റ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ്, പത്ത് സ്‌പോക്ക് അലോയ് അല്ലെങ്കിൽ സ്‌പോക്ക് വീലുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഫോർക്ക് കവർ ഗെയ്‌റ്ററുകൾ, ഓഫ്‌സെറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് മറ്റ് ചില പ്രത്യേകതകൾ. റോയൽ എൻഫീൽഡിന്റെ ട്രിപ്പർ നാവിഗേഷൻ പോഡ് വാഹനത്തിനൊപ്പം അക്സസറിയായിലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. മെറ്റിയോർ 350യിൽ ഉപയോഗിക്കുന്ന അതേ 349 സിസി സിംഗിൾ സിലിണ്ടർ എഫ് ഐ എഞ്ചിൻ തന്നെയായിരിക്കും ഹണ്ടറിനും കരുത്ത് പകരുക.