pelosi

ന്യൂയോർക്ക് : തായ്‌വാനിലെ വിവാദ സന്ദർശനത്തിന് ശേഷം അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ഇന്നലെ ജപ്പാനിലെത്തി. ഞായറാഴ്ച ആരംഭിച്ച ഏഷ്യാ പര്യടനത്തിന്റെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച പെലോസി ചൊവ്വാഴ്ച രാത്രിയാണ് തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലെത്തിയത്. തായ്‌‌വാനിലെ സന്ദർശനം പൂർത്തിയാക്കിയ പെലോസി ബുധനാഴ്ച വൈകിട്ട് ദക്ഷിണ കൊറിയയിലേക്ക് തിരിച്ചു.

ഇന്നലെ രാത്രിയാണ് പെലോസിയേയും അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെയും വഹിച്ച വിമാനം ടോക്കിയോയിലെ യൊകോട്ട എയർ ബേസിൽ ലാൻഡ് ചെയ്തത്. 2015ന് ശേഷം ആദ്യമായാണ് പെലോസി ജപ്പാനിലെത്തുന്നത്. പെലോസി ഇന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യു.എസിലേക്ക് തിരിക്കും.