കോഴിക്കോട്: സീനിയർ ജേർണലിസ്റ്റ്‌സ് ഫോറം കേരളയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം ടൗൺഹാളിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സുവനീർ യു.കെ.കുമാരൻ ടി.വി ബാലന് നൽകി പ്രകാശനം ചെയ്തു. കാർട്ടൂൺ പ്രദർശനം പോൾ കല്ലനോട് ഉദ്ഘാടനം ചെയ്തു. പി.കെ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി രാജേന്ദ്രൻ, എം.ബാലഗോപാലൻ, സി.എൻ.കെ പണിക്കർ, കെ.പി.വിജയകുമാർ, സി. അബ്ദുറഹിമാൻ, ശ്രീകുമാർ നിയതി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന മാദ്ധ്യമ സെമിനാർ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ഡോ.നടുവട്ടം സത്യശീലൻ വിഷയം അവതരിപ്പിക്കും.