plus-one

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ മുതൽ വിദ്യാർത്ഥികൾക്ക് പ്ളസ് വണ്ണിലേക്ക് പ്രവേശനം നേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒന്നാം ഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് രാത്രി തന്നെ ഇത് പ്രസിദ്ധീകരിക്കുകയായിരുന്നു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ മുതൽ പത്താം തീയതി വരെ അതാത് സ്കൂളുകളിൽ പോയി പ്രവേശനം തേടാവുന്നതാണ്. അല്ലെങ്കിൽ ഉയർന്ന ഓപ്ഷന് വേണ്ടി രണ്ടാം ഘട്ട അലോട്ട്മെന്റിന് വേണ്ടി കാത്തിരിക്കാവുന്നതാണ്.

കമ്മ്യൂണിറ്റി ക്വാട്ട ജനറൽ ക്വാട്ടയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇങ്ങനെ മാറ്റിയ പത്ത് ശതമാനം സീറ്റിലേക്കുള്ള പ്രവേശന നടപടികൾ ഒന്നാം ഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല.