kk

ഇന്ത്യയിലെ തന്നെ വിലമതിപ്പുള്ള താരങ്ങളിലൊരാളാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. ലോകത്ത് പലയിടത്തും ആഡംബര വസതികളും സ്വത്തുക്കളും ഉണ്ടെങ്കിലും ഷാരൂഖിന് ഏറ്റവും പ്രിയപ്പെട്ടത് മുംബയിലെ വസതിയായ മന്നത് ആണ്. ആറ് നിലകളിലായുള്ള വസതി 2001ൽ 13.32 കോടിക്കാണ് സൂപ്പർതാരം സ്വന്തമാക്കിയത്. രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം മുംബയിലെ പോഷ് ഏരിയ ആയ ബാന്ദ്രയിലെ ഈ വസതിക്ക് 200 കോടി മതിപ്പ് വിലയാണ് കണക്കാക്കുന്നത്.

ഷാരൂഖ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്,​ മന്നത്ത് താൻ സ്വന്തമാക്കിയ വിലയേറിയ വസ്തുക്കളിൽ ഒന്നാണെന്ന്.

പക്ഷേ ഇപ്പോഴിതാ മന്നത്തിനെ കുറിച്ചുള്ള പുതിയ,​ എന്നാൽ രസകരവുമായ ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മന്നത്ത് യഥാർത്ഥത്തിൽ വാങ്ങാനിരുന്നത് മറ്റൊരു ബോളിവുഡ് സൂപ്പർതാരമായ സൽമാൻ ഖാനായിരുന്നു. എന്നാൽ മന്നത്ത് വാങ്ങാനുള്ള ഓഫർ ചില പ്രത്യേക കാരണങ്ങളാൽ സൽമാൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഒരു ചാനൽ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാന് ഉള്ളതും സൽമാന് ഇല്ലാത്തതും എന്ന ഫരിദൂൻ ഷെഹരിയാറിന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. മന്നത്ത് വാങ്ങാനുള്ള ഓഫർ ആദ്യം എനിക്കാണ് വന്നത്. വാങ്ങാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്നാൽ പിതാവും നിർമ്മാതാവുമായ സലിംഖാന്റെ ഒരു ചോദ്യമാണ് സൽമാൻ ഖാനെ മന്നത്ത് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ഇത്രയും വലിയ വീട്ടിൽ നീ എന്തുചെയ്യാൻ എന്നായിരുന്നു സലിംഖാന്റെ ചോദ്യം. ഇപ്പോൾ ഷാരൂഖിനോട് എനിക്ക് ചോദിക്കാനുള്ളതും ഇതേ ചോദ്യം തന്നെയാണ്,​ ഇത്രയും വലിയ വീട്ടിൽ നീ എന്താണ് ചെയ്യുന്നതെന്ന്. സൽമാൻ പറയുന്നു.

സൽമാൻ ഖാനും ഷാരൂഖും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സൽമാന്റെ റിലീസിനൊരുങ്ങുന്ന ടൈഗർ 3യിൽ ഷാരൂഖും ഷാരൂഖ് ഖാന്റെ പത്താനിൽ സൽമാനും അഭിനയിക്കുന്നുണ്ട്