sreesankar

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടവുമായി എം ശ്രീശങ്കർ. ലോംഗ് ജമ്പിൽ 8.08 മീറ്റർ ചാടിയ ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിന്റ ചരിത്രത്തിൽ ആദ്യമായി വെള്ളി മെഡൽ സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി. ലോംഗ് ജമ്പ് ഫൈനലിന് യോഗ്യത നേടിയ മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

India's Sreeshankar Murali becomes the 1st ever Indian male to clinch a Silver medal in Long Jump at #CommonwealthGames

He clinches silver medal in Men's Long Jump event with the highest leap of 8.08m. pic.twitter.com/XpLdMys8L7

— ANI (@ANI) August 4, 2022

തന്റെ അഞ്ചാം ശ്രമത്തിൽ ചാടിയ 8.08 മീറ്ററുമായാണ് മുൻ കായികതാരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകൻ ശങ്കുവെന്ന ശ്രീശങ്കർ ചരിത്രം കുറിച്ചത്. ആദ്യ ശ്രമത്തിൽ 7.60 മീറ്റർ മാത്രമാണ് ചാടിയത്. രണ്ടും മൂന്നും ശ്രമങ്ങളിൽ 7.84 മീറ്ററാണ് ചാടിയത്. നാലാംശ്രമത്തിൽ എട്ടുമീറ്റർ ചാടിയിരുന്നെങ്കിലും ഫൗളായി. അഞ്ചാം ശ്രമത്തിലാണ് ശങ്കു 8.08 മീറ്റർ ചാടിയത്. ഇതോടെ ആറാം സ്ഥാനത്തുനിന്ന് മലയാളി താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

കഴി​ഞ്ഞ ദി​വസം നടന്ന യോ​ഗ്യ​താ​ ​റൗ​ണ്ട് ​ഗ്രൂ​പ്പ് ​എ​ ​മ​ത്സ​ര​ത്തി​ലെ​ ​ആ​ദ്യ​ ​ശ്ര​മ​ത്തി​ൽ​ത​ന്നെ​ ​യോ​ഗ്യ​താ​ ​മാ​ർ​ക്ക് ​മ​റി​ക​ട​ന്ന് ​ഫൈ​ന​ലി​ലെ​ത്തി.​ 8​ ​മീ​റ്റ​റാ​യി​രു​ന്നു​ ​യോ​ഗ്യ​താ​ ​മാ​ർ​ക്ക്.​ ​ശ്രീ​ശ​ങ്ക​ർ​ ​ആ​ദ്യ​ ​ശ്ര​മ​ത്തി​ൽ​ 8.05​ ​മീ​റ്റ​റാ​ണ് ​ചാ​ടി​യ​ത്.​ ​എ​ ​ഗ്രൂ​പ്പി​ൽ​ ​നി​ന്ന് ​മ​റ്റാ​രും​ ​എ​ട്ടു​മീ​റ്റ​ർ​ ​മ​റി​ക​ട​ന്നി​ല്ല.
ക​ഴി​ഞ്ഞ​യാ​ഴ്ച​ ​അ​മേ​രി​ക്ക​യി​ൽ​ ​സ​മാ​പി​ച്ച​ ​ലോ​ക​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ ​ഫൈ​ന​ലി​ൽ​ ​മ​ത്സ​രി​ച്ച​ ​താ​ര​മാ​ണ് ​ശ്രീ​ശ​ങ്ക​ർ.​ ​ഈ​ ​സീ​സ​ണി​ൽ​ ​ചാ​ടി​യ​ 8.36​ ​മീ​റ്റ​റാ​ണ് ​ശ്രീ​ശ​ങ്ക​റി​ന്റെ​ ​മി​ക​ച്ച​ ​ദൂ​രം. യോഗ്യതാ റൗണ്ട് ഗ്രൂ​പ്പ് ​ബി​യി​ൽ 7.68​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​അ​നീ​സ് ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​ര​നാ​യാ​ണ് ​ഫൈ​ന​ലി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​ത്.ഫൈനലിൽ 7.74 മീറ്ററാണ് അനീസ് ചാടിയത്.