
അഹമ്മദാബാദ്: ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കർഷകൻ രക്ഷിച്ചു. ഗുജറാത്തിലെ സബർകന്തയിലെ ഗാംഭോയി ഗ്രാമത്തിലാണ് സംഭവം.
കൃഷി സ്ഥലത്ത് നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത ശേഷം കർഷകൻ ആംബുലൻസ് വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഐസിയുവിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ചു.