ഗൾഫുകാരുടെ ജീവിത കഥ പറയുന്ന ' ടു മെൻ' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇർഷാദ്, എം എ നിഷാദ്, ആര്യ, രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

arya

ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആര്യയും എം എ നിഷാദും സോഹൻ സീനുലാലും. സിനിമയിൽ നിഷാദ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് ആര്യ അവതരിപ്പിച്ചത്.

നാൽപത് വയസോളം പ്രായമുള്ള സ്ത്രീയുടെ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. 'അമ്പത് വയസുള്ള ഞാൻ നാൽപ്പത് വയസുള്ള ചെറുപ്പക്കാരിയുടെ ക്യാരക്ടർ ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മേക്കപ്പൊക്കെ ഉള്ളതുകൊണ്ട് കുഴപ്പമില്ലായിരുന്നു. ഇന്നത്തെ കാലത്ത് മേക്കപ്പൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.'- ആര്യ തമാശരൂപേണ പറഞ്ഞു.