astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 6 - 1197 കർക്കടകം 21- ശനിയാഴ്ച. (വൈകുന്നേരം 5 മണി 51 മിനിറ്റ് 0 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)

അശ്വതി: ആത്മാർത്ഥതയോടും മനഃസാന്നിധ്യത്തോടും കൂടി പ്രവർത്തിക്കാൻ സാധിക്കും, ഉയർന്ന സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാം,അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരപ്രിയം എന്നിവ ഉണ്ടാകും.

ഭരണി: ശരീരസുഖം, വിജയം, സ്ഥാനനേട്ടം എന്നിവ അനുഭവത്തിൽ വരും, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും,ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

കാര്‍ത്തിക: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് താത്കാലികമായ പ്രയാസങ്ങൾ ഉണ്ടാകും, പൊതുവേ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം സമ്പാദിക്കാതിരിക്കാൻ ശ്രമിക്കണം.

രോഹിണി: ജോലിയുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ നേരിടാം, ചെലവുകൾ അങ്ങേയറ്റം നിയന്ത്രിക്കണം, പ്രണയിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, അയൽക്കാരുമായി തർക്കങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മകയിരം: പങ്കാളിത്ത ബിസിനസ് വെല്ലുവിളി നിറഞ്ഞതും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതുമായിരിക്കും, വിദ്യാർത്ഥികൾക്ക് വിജയം, സാമ്പത്തികമായി നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും.


തിരുവാതിര: ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം, അതിനാൽ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്, മേലുദ്യോഗസ്ഥരുമായി പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്, ദിവസം വെല്ലുവിളികളും പ്രശ്‌നങ്ങളും നിറഞ്ഞതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.

പുണര്‍തം: ബിസിനസ് പങ്കാളിയുടെ വിശ്വാസ വഞ്ചന നേരിടേണ്ടതായി വരും അതിനാൽ ബിസിനസ് മേഖലയിൽ ഉള്ളവർക്ക് ശ്രദ്ധ വേണം, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ ഉള്ള സാധ്യതയുണ്ട്, കുടുംബത്തിന്റെ ആവശ്യമായ പിന്തുണ ലഭിക്കില്ല.

പൂയം: ദേഷ്യം നിയന്ത്രിക്കേണ്ടതാണ് ,ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും, വിദ്യാർത്ഥികൾ പഠനത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്, ദിവസ ആരംഭത്തിൽ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട് സൂക്ഷിക്കുക.


ആയില്യം: ജോലിയിൽ ഉയർന്ന സ്ഥാനനേട്ടങ്ങൾ കൈവരിക്കും, കുടുംബാംഗങ്ങളും ഒത്തു ചേർന്നു യാത്രയ്ക്ക് അവസരം ലഭിക്കും, വസ്തു സംബന്ധമായ ഇടപെടലുകൾ നടത്തി ലാഭം നേടാൻ കഴിയും, വാഹന ഭാഗ്യം സിദ്ധിക്കും.


മകം: കുടുംബജീവിതം മികച്ചതായി തുടരും, കുട്ടികൾക്ക് വളരെയധികം നേട്ടങ്ങൾക്ക് സാധ്യതയുണ്ട്, കഠിനാധ്വാനവും അർപ്പണബോധവും കാരണം നല്ല ഫലങ്ങൾ നേടാൻ സാധിക്കും, എല്ലാ കാര്യങ്ങളിലും മുതിർന്നവരുടെ പിന്തുണ ലഭിക്കും.

പൂരം: ‍ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ച് ദിവസം അനുകൂലം ആയിരിക്കും, കുടുംബത്തിൽ നിന്നുള്ള പിന്തുണ വർദ്ധിക്കും, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ഉണ്ടാകാനുള്ള യോഗം കാണുന്നു, സർക്കാർ മേഖലയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകാൻ സാദ്ധ്യതയുണ്ട്.

ഉത്രം: വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ അനുഭവപ്പെടും, സാമ്പത്തിക കാര്യങ്ങളിൽ ദിവസം വളരെ മികച്ചതായിരിക്കും, ജീവിതത്തിൽ പ്രധാന മാറ്റങ്ങളും പരിവർത്തനങ്ങളും സംഭവിച്ചേക്കാം.

അത്തം: പ്രണയ ബന്ധത്തിൽ ഉള്ളവർക്ക് അവരുടെ ബന്ധം വിവാഹത്തിലേക്ക് കൊണ്ടു പോകാൻ കഴിയുന്നതാണ്, ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാഹചര്യങ്ങൾ അനുകൂലമാകും, പരീക്ഷകളിൽ വിജയം നേടും.

ചിത്തിര: ജോലി കാര്യത്തിൽ വ്യവസ്ഥകൾ അനുകൂലമായി തുടരുകയും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തമാകും,അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും, ജോലിയിൽ സ്ഥലംമാറ്റമോ സ്ഥാനചലനമോ ലഭിക്കാനുള്ള സാദ്ധ്യതതയുണ്ട്.

ചോതി : ജോലിയും തിരക്കുകളും കാരണം കുടുംബത്തിനോടൊപ്പം അധിക സമയം ചെലവഴിക്കാൻ സാധിക്കില്ല, ജോലിസ്ഥലത്ത് മേൽ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തേണ്ടതുണ്ട്, മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ കൂടുതൽ കരുതൽ വേണം.

വിശാഖം: ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ നേരത്തെ പൂർത്തിയാക്കാൻ കഴിയും, കുടുംബ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം ശ്രദ്ധിക്കുക, ഇന്ന് സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അലട്ടും.

അനിഴം: ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്, ചെലവുകൾ വർദ്ധിച്ചേക്കാം, വിദ്യാഭ്യാസ രംഗത്ത് സമ്മിശ്ര ഫലങ്ങൾ ലഭിക്കും,ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിന് കൂടുതൽ പരിശ്രമിക്കേണ്ടതായി വരും.

കേട്ട: ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൂടുതൽ ഭംഗിയായി ശ്രദ്ധിക്കേണ്ടതാണ്, സാമ്പത്തിക കാര്യത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, ജലദോഷം, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാം, അതിനാൽ ഭക്ഷണ കാര്യങ്ങളിൽ കരുതൽ വേണം.

മൂലം: സാമ്പത്തിക കാര്യങ്ങളിൽ ദിവസം ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരിക്കും, കുടുംബ ജീവിതത്തിൽ
ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും, ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ച് ഒരു പുതിയ കമ്പനിയിൽ ചേരാൻ ശ്രമിക്കുന്നത് നന്നാകില്ല.

പൂരാടം: കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും, അകാരണമായി കലഹിക്കാൻ ഉള്ള വാസനയുണ്ടാകും, മാനസിക ക്ലേശങ്ങളും കുടുംബത്തിൽ നിന്ന് ദു:ഖവും പ്രയാസങ്ങളും ഉണ്ടാകും ബന്ധുക്കളും സഹോദരങ്ങളുമായി സ്വരചേർച്ചയില്ലായ്മ ഉണ്ടാകും.

ഉത്രാടം: നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, പഠനത്തില്‍ ശ്രദ്ധ കാണിച്ചില്ലയെങ്കിൽ പരാജയങ്ങൾ ഉണ്ടാകും,ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും, ശത്രുക്കള്‍ വര്‍ദ്ധിക്കും, ഭൂമിസംബന്ധമായ ക്രയവി ക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനും സാദ്ധ്യത.

തിരുവോണം: ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും, വിലപിടിപ്പുള്ള ആഭരണങ്ങളോ ധനമോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും, സംസാരം മുഖേന ശത്രുക്കള്‍ കൂടും, അപ്രതീക്ഷിതമായി അധികൃതരുടെ അപ്രീതിക്കു സാദ്ധ്യതയുണ്ട്.

അവിട്ടം: ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും, ബുദ്ധിപരമായി പ്രവൃത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ സാധിക്കുന്നതാണ്, ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറും, ബിസിനസ് മേഖലകളിൽ പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും.

ചതയം: വാക്സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും, സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യര്‍ക്കായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും, സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും, മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും.

പൂരുരുട്ടാതി: ദാമ്പത്യബന്ധത്തില്‍ യോജിച്ച തീരുമാനങ്ങൾ എടുക്കുന്നതുകാെണ്ട് കുടുംബത്തില്‍ സമാധാനവും ഐശ്വര്യമുണ്ടാകും, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാന പ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം, വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലിയിൽ ക്രമീകരണങ്ങൾ വരുത്തും.

ഉത്രട്ടാതി: വാക്സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും, ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക,ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും, സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

രേവതി: ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്, മുൻ കോപം മൂലം ബന്ധുക്കള്‍ അകലും, സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും,ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുവാന്‍ സാധിക്കും, ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും, കര്‍മ്മ മേഖലയില്‍ പുരസ്‌കാരം ലഭിക്കും.