woman

ബംഗളൂരു: നാലു വയസുകാരിയായ മകളെ അമ്മ ഫ്ളാറ്റിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ എസ് ആർ നഗറിലുള്ള ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് യുവതി പെൺകുഞ്ഞിനെ വലിച്ചെറിഞ്ഞത്. ദന്തഡോക്‌ടർ ആയ സുഷമ ഭരദ്വാജ് ആണ് പ്രതി.

കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയുടെ അഴികളിൽ കയറി കുറച്ചു നേരം യുവതി നിന്നു. ബന്ധുക്കൾ പെട്ടെന്നെത്തി തടഞ്ഞതുകൊണ്ട് മറ്റൊരപടകം ഒഴിവായി. ഇവരുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ അറസ്‌റ്റു ചെയ‌്തു. ഇവർക്ക് മാനസികമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.