
ലാൽ, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ നാരായണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഡിയർ വാപ്പി എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ 10 ന് ആരംഭിക്കും. ഒരു അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള, ശ്രീരേഖ, അപ്പുണ്ണി ശശി എന്നിവരാണ് മറ്റു താരങ്ങൾ.
ക്രൗൺ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് പാണ്ടികുമാർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. കൈലാസ് മേനോൻ ആണ് സംഗീതസംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്. തലശേരി, മാഹി, മൈസൂർ, മുംബയ് എന്നിവിടങ്ങളാണ് ലൊക്കേഷൻ. അതേസമയം ഷാൻ തുളസീധരൻ സംവിധാനം ചെയ്ത ഇന്ദ്രജിത്ത് , അനു സിതാര എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുരാധ ക്രൈം നമ്പർ 59/2019 റിലീസിന് ഒരുങ്ങുന്നു.