
എം.ടി. വാസുദേവൻനായരുടെ ചെറുകഥകളെ ആസ്പദമാക്കി മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു.
ഡബ്ബിംഗ് ആരംഭിച്ച വിവരം സമൂഹമാദ്ധ്യമത്തിൽ മോഹൻലാലിനും പ്രിയദർശനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് നായിക ദുർഗകൃഷ്ണ അറിയിച്ചു. മോഹൻലാലിന്റെ നായികയായി ദുർഗകൃഷ്ണ അഭിനയിക്കുന്നത് ആദ്യമാണ്. ഹരീഷ് പേരടി, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ബ്ളാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ഓളവും തീരത്തിലെ മറ്റു താരങ്ങൾ.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഈ ആന്തോളജിയിൽ ഒരുങ്ങുന്ന ശിലാലിഖിതം എന്ന കഥയുടെ ആവിഷ്കാരവും പ്രിയദർശൻ ആണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ ആണ് നായകൻ.