നായകൻ ഷാഹിദ് കപൂർ

ss

സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. ഷാഹിദ് കപൂറിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. മിസ‌്‌റ്ററി വിഭാഗത്തിൽപ്പെട്ട ചിത്രമായിരിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ചു. അതേസമയം നിവിൻപോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് സെപ്തംബർ 30ന് റിലീസ് ചെയ്യും. കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യകതയുണ്ട്. മാളവിക ശ്രീനാഥ് ആണ് നായിക. സിജു വിത്‌സൺ, അജു വർഗീസ്, സാനിയ അയ്യപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നവീൻ ഭാസ്കർ രചന നിർവഹിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം.