kuncha

ലോ​ക​ത്തി​ലെ​ ​പ്ര​ധാ​ന​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ​ ​ലൊ​കാർ​ണോ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ലെ​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​റി​യി​പ്പ് ​എ​ന്ന​ ​ചി​ത്രം​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ന്റെ​ ​ആ​ഹ്ളാ​ദം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ.മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ​ ​പ്രീ​മി​യ​ർ​ ​ചി​ത്ര​മാ​യി​രു​ന്നു​ ​അ​റി​യി​പ്പ്.​ ​ലോ​ക​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള​ 2500​ ​ല​ധി​കം​ ​ച​ല​ച്ചി​ത്ര​ ​പ്രേ​മി​ക​ൾ​ ​തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന​ ​തി​യേ​റ്റ​റു​ക​ളി​ലാ​ണ് ​ചി​ത്രം​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​തെ​ന്നും​ ​ചി​ത്രം​ ​അ​വ​സാ​നി​ച്ച​പ്പോ​ൾ​ ​നി​ല​യ്ക്കാ​ത്ത​ ​ക​ര​ഘോ​ഷ​മാ​ണ് ​ഉ​യ​ർ​ന്ന​തെ​ന്നും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​കു​റി​ച്ചു.​ ആദ്യമായാണ് മത്സര വിഭാഗത്തിൽ ഒരു മലയാള ചിത്രം പ്രദർശിപ്പിക്കുന്നത് .കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​നാ​ണ് ​നി​ർ​വ​ഹി​ച്ച​ത്.​ ​ഉ​ദ​യ​ ​പി​ക്ചേ​ഴ്സി​ന്റെ​ 75​ ​വ​ർ​ഷ​ത്തി​ൽ​ ​അ​തേ​ ​ബാ​ന​റി​ൽ​ ​ചി​ത്രം​ ​നി​ർ​മ്മി​ച്ചു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.