
അടുക്കളയിൽ നിങ്ങളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന കാര്യം എന്താണ്? പലർക്കും പലതായിരിക്കുമല്ലേ ബുദ്ധിമുട്ടുകൾ? എന്നിരുന്നാലും ഭൂരിപക്ഷം പേർക്കും പ്രശ്‌നമുണ്ടാക്കുന്നത് ഉള്ളിയായിരിക്കും. ഉള്ളി അരിയുന്നത് പോയിട്ട്, കൈയിലെടുക്കുന്നതു പോലും ചിലർക്ക് ചിന്തിക്കാൻ പറ്റില്ല, അപ്പോഴേക്കും കരച്ചിൽ വരും. കരയിക്കാൻ ഉള്ളിയും കരയാതിരിക്കാൻ നമ്മളും ശ്രമിക്കുമെന്നതുപോലെയാണ് പിന്നീട് കാര്യങ്ങൾ. വേവിച്ചിട്ട് അരിയുന്നതടക്കം പല ടിപ്‌സും സാധാരണവുമാണ്.
ഇപ്പോഴിതാ വെറും 30 സെക്കന്റ് കൊണ്ട് സവാള അരിയുന്ന ട്രിക്ക് പഠിച്ചാലോ? അതെങ്ങനെയെന്നുള്ള വീഡിയോയാണ് പങ്കുവയ‌്ക്കുന്നത്. നൂട്രീഷനിസ്‌റ്റായ മെലാനി ലയോണല്ലോയാണ് അടിപൊളി വീഡിയോ ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്‌തത്. കണ്ടവരെല്ലാം വളരെ സന്തോഷത്തിലുമാണ്. ഇനി ഉള്ളി അരിയുമ്പോൾ കരയേണ്ടി വരില്ലല്ലോ എന്നാണ് പലരുടെയും ആശ്വാസം.