gangadharan

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഏർപ്പെടുത്തിയ എം.വി. ദാമോദരൻ പുരസ്കാരത്തിന് കേരളകൗമുദി കാഞ്ഞങ്ങാട് ലേഖകൻ എൻ. ഗംഗാധരൻ അർഹനായി. 'വരും, വാഹന നിർമ്മാണത്തിൽ മഞ്ഞുകണങ്ങളുടെ കാലം" എന്ന തലക്കെട്ടിൽ വന്ന വാർത്തയാണ് 5,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരത്തി​നർഹനാക്കി​യത്. ഈ മാസം അവസാനം മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്കാരം നൽകുമെന്ന് പ്രസ് ഫോറം പ്രസിഡന്റ് പി. പ്രവീൺകുമാർ, ഡോ. എ.എം. ശ്രീധരൻ, സെക്രട്ടറി ജോയ് മാരൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.