patanjali

ഹരിദ്വാർ: പതഞ്ജലി യോഗപീഠം ജനറൽ സെക്രട്ടറിയും പതഞ്ജലി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ ആചാര്യ ബാലകൃഷ്‌ണയുടെ 50-ാം പിറന്നാൾ ഹെർബ് ഡേയും സ്വർണ ജയന്തി ഫെസ്‌റ്റിവലായും ആഘോഷിച്ച് പതഞ്ജലി. ഉത്തരാഖണ്ഡ് ഗവർണർ ഗുർമീത് സിംഗ്, മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, സ്വാമി രാംദേവ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ആചാര്യ ബാലകൃഷ്‌ണയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 75 ഗവേഷണ പുസ്‌തകങ്ങളും വിവിധ രോഗങ്ങൾക്കുള്ള 51 ആയുർവേദ ഔഷധങ്ങളും ചടങ്ങിൽ പുറത്തിറക്കി.