
ബാങ്കോക്ക്: തെക്ക്-കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിൽ നൈറ്റ്‌ക്ലബിലുണ്ടായ വൻ തീപിടിത്തിൽ 14 പേർ മരണമടഞ്ഞു. 35 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ ഒരു മണിയോടെ ലൈവ് സംഗീത പരിപാടിക്കിടെയാണ് മൗണ്ടൻ ബി നൈറ്റ്‌ക്ലബിൽ അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചവർ തായ് പൗരന്മാരാണ്.