senior

കോഴിക്കോട്: ഇഷ്ടമില്ലാത്ത മാദ്ധ്യമസ്ഥാപനങ്ങൾ പൂട്ടിക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് ഫോറം കേരളയുടെ 10ാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീഡിയാവൺ നിശബ്ദമാക്കിയപ്പോൾ പ്രതിഷേധമുയർന്നെങ്കിലും ഡെക്കാൻ ക്രോണിക്കിൾ പൂട്ടുമ്പോൾ നിശബ്ദമാവേണ്ടിവരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നപോവുന്നത്. സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ സീനിയർ ജേർണലിസ്റ്റുകൾക്ക് കഴിയണം.
സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം.വി. വിനീത, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, സീനിയർ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി എ. മാധവൻ, സ്വാഗതസംഘം ചെയർമാൻ സി.എം. കൃഷ്ണപ്പണിക്കർ, കെ.പി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.