
ഫ്ലോറിഡ: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി-20പരമ്പരയിലെ നിർണായകമായ നാലാമത്തെമത്തെ മത്സരം ഇന്ന് യു.എസിലെ ഫ്ലോറിഡയിലെ ലൗഡർഹില്ലിൽ നടക്കും. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. അക്കരെ അക്കരെ അക്കരെ എന്ന പ്രിയദർശൻ സിനിമയിലെ പ്രശസ്തമായ ഡയലോഗിനെ അനുസ്മരിപ്പിച്ച് സാധനം കൈയിലുണ്ടോ എന്ന ക്യാപ്ഷനിലാണ് യു.എസിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു സാംസൺ തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. സിനിമയിൽ കിരീടം തേടി അമേരിക്കയിൽ എത്തുന്ന മോഹൻ ലാലിന്റേയും ശ്രീനിവാസന്റെയും കഥാപാത്രങ്ങൾ പറയുന്ന കോഡാണ് സാധനം കൈയിലുണ്ടോ എന്നത്.