കണിയാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനിയറെ നിയമിക്കുന്നു. യോഗ്യരായവർ 10ന് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. യോഗ്യത: സിവിൽ അഗ്രികൾച്ചറൽ എൻജിനിയറിംഗ് ഡിഗ്രി അല്ലെങ്കിൽ മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവർഷം തൊഴിലുറപ്പുപദ്ധതി, തദ്ദേശസ്വയംഭരണ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സർക്കാർ മിഷൻ, സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും. അതുമല്ലെങ്കിൽ രണ്ടുവർഷം ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി തദ്ദേശസ്വയംഭരണ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സർക്കാർ മിഷൻ, സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.