
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചതായാണ് അറിയുന്നത്. തലസ്ഥാനത്തെത്തിയ മമത നാളെ നിതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രപതിയെ ദ്രൗപദി മുർമുവിനെയും സന്ദർശിക്കും.