baj

ബ​ർ​മിം​ഗ്ഹാം​:​ ​കോ​മ​ൺ​വ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​ഗു​സ്തി​വേ​ദി​യി​ൽ​ ​മിന്നിത്തിളങ്ങി ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങൾ.​ ​പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ 65 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ബജ്‌രംഗ് പൂനിയ, വനിതകളുടെ 62 കിലോയിൽ സാക്ഷി മാലിക്ക് എന്നിവരാണ് ഇന്ത്യൻ അക്കൗണ്ടിൽ സ്വർണം എത്തിച്ചത്. ദീ​പ​ക്ക് ​പൂ​നി​യയും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്.​ ​ബജ്‌രംഗ് ഫൈനലിൽ കാ​ന​ഡ​യു​ടെ​ ​ല​ച്ച്‌​ലാം​ ​മ​സൈ​ലി​നെ​ 9​-2​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​വീണ്ടും പൊന്നണിഞ്ഞത്. സാക്ഷി ഫൈനലിൽ കാനഡയുടെ ഗോഡിനസ് ഗോൺസാലസിനെ വീഴ്ത്തിയാണ് സ്വർണം സ്വന്തമക്കിയത്. 0-4ന് പിന്നിൽ നിന്ന ശേഷമാണ് തകർപ്പൻ തിരിച്ചുവരവ് നടത്തി സാക്ഷി സ്വർണം നേടിയത്.

വ​നി​ത​ക​ളു​ടെ​ 57​ ​കി​ലോ​ഗ്രാ​മി​ൽ​ ​അ​ൻ​ഷു​ ​മാ​ലി​ക്ക് ​വെ​ള്ളി​ ​നേ​ടി.​ ​ഫൈ​ന​ലി​ൽ​ ​നൈ​ജീ​രി​യ​ൻ​ ​താ​രം​ ​ഒ​ഡു​നാ​യോ​ ​അ​ഡേ​കു​ഒ​റേ​യേ​യോ​ട് ​തോ​റ്ര​തോ​ടെ​യാ​ണ് ​അ​ൻ​ഷു​വി​ന്റെ​ ​സ്വ​ർ​ണ​ ​മോ​ഹം​ ​വെ​ള്ളി​യി​ൽ​ ​ഒ​തു​ങ്ങി​യ​ത്.​ മോ​ഹി​ത് ​ഗ്രീ​വാ​ൾ,​​​ ​ദി​വ്യ​ ​ക​ക്ര​ൻ​ ​എ​ന്നി​വ​ർ​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​മ​ത്സ​ര​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി.