kk

ക്രൂരമായി കൊല ചെയ്യപ്പെട്ട 37 മനുഷ്യരുടെ ആത്മാക്കൾ ദൈവങ്ങളായി കുടിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. നമ്മുടെ തൊട്ടയൽരാജ്യമായ മ്യാൻമറിലാണ് ഈ അപൂർവ്വ ക്ഷേത്രം. മ്യാൻമറിലെ മൗണ്ട് പാപ്പ എന്ന അഗ്നി പർവതത്തിന് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മ്യാൻമറിലെ ദൈവതുല്യരായ ആത്മാക്കളുടെ അധിവാസ കേന്ദ്രമാണിവിടം.

നാറ്റ് എന്നാണ് ഈ ആത്മാക്കളെ അറിയപ്പെടുന്നത്.

മ്യാൻമറിലെ നാട്‌ബഗാനിൽ നിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് മൗണ്ട് പാപ്പ സ്ഥിതി ചെയ്യുന്നത്. 442 ബി,​സിയിലാണ് ഇവിടെ പർവതം പൊട്ടി ലാവ ഒഴുകിയെതെന്നാണ് വിശ്വസിക്കപ്പെടപന്നത്. മേയ്,​ ജൂൺ മാസങ്ങളിലെ പൗർണമി ദിനത്തിലാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്. മ്യാൻമറിലെ പുതുവത്സര മാസങ്ങളായ ഏപ്രിലിലും ഡിസബംറിലും പർവതത്തിന്റെ അടിവാരത്ത് താമസിക്കുന്നവർ മല കയറും. രാജഭരണകാലത്ത് മൃഗങ്ങളെ നാറ്റ്സിന് വേണ്ടി ബലി കൊടുത്തിരുന്നു. ചുവപ്പ്,​ കറുപ്പ്,​ പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിച്ചോ പന്നി മാംസവുമായോ മലയിൽ ചെല്ലാൻ പാടില്ലെന്നാണ് വിശ്വാസം.

ട്രാൻസ്‌ജെൻഡറുകൾക്കായി ആഘോഷവും ഇവിടെ നടത്താറുണ്ട്. ട്രാൻസ് വ്യക്തിയിൽ ആത്മാവ് കയറി അദ്‌ഭുതങ്ങൾ പ്രവചിക്കുന്നുവെന്നാണ് ഇവിടുത്തെ വിശ്വാസം.