anu

ഇടുക്കി: 70 മീറ്ററോളം താഴ്ചയിൽ പുഴയോരത്തേക്ക് മറിഞ്ഞ കാറിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതോണി സ്വദേശി മഹേശ്വരന്റെ ഭാര്യ അനു മഹേശ്വരനാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.


തങ്കമണിയിൽ നിന്ന് ചെറുതോണിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു അനു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. വാഹനം മരിയാപുരത്തിന് സമീപമെത്തിയപ്പോൾ, എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വരുന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു. ഇതോടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുഴയോരത്തെത്തുകയായിരുന്നു.


പരിക്കേറ്റ അനു മെല്ലെ കാറിൽ നിന്നിറങ്ങി മുന്നോട്ട് നിങ്ങുന്നതിനിടെ പുഴയിലേക്ക് വീഴുകയും ചെയ്തു. നൂറ് മീറ്ററോളം ഒഴുകിയെങ്കിലും എങ്ങനെയോ പുല്ലിൽ പിടിച്ചു കരയ്ക്ക് കയറി. മരിയാപുരം പി എച്ച് സിയുടെ പിന്നിലായിരുന്നു യുവതിയെത്തിയത്.