shaji-kailas

വോൾവോ കാർ വാങ്ങിയതുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളെ സംബന്ധിച്ചുള്ള വസ്‌തുത സംവിധായകൻ ഷാജി കൈലാസ് വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്രകഥപാത്രങ്ങളാക്കി ഒരുക്കുന്ന കാപ്പയുടെ നിർമ്മാതാവ് ഡോൾവിനായിരുന്നു യഥാർത്ഥത്തിൽ ആഡംബര വാഹനത്തിന്റെ ഉടമ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം താൻ താക്കോൽ കൈമാറുക മാത്രമാണ് ചെയ‌്തതെന്ന് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ‌്തു.

ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല...

Posted by Shaji Kailas on Thursday, 4 August 2022

ഇപ്പോഴിതാ കൂടുതൽ വിശദീകരണം ഇക്കാര്യത്തിൽ നൽകിയിരിക്കുകയാണ് അദ്ദേഹം. 'ഷാജിചേട്ടന്റെ കൈയിൽ നിന്നുതന്നെ കീ മേടിക്കണം എന്ന് ഡോൾവിൻ ആഗ്രഹം പറഞ്ഞതു കൊണ്ടാണ് ഷോറൂമിൽ പോയത്. ആ വണ്ടിയൊന്നും എടുക്കാനുള്ള കപ്പാസിറ്റി ഇപ്പോൾ എനിക്കായിട്ടില്ല. ഒമ്പത് വർഷം കഴിഞ്ഞ് വരുന്നതാണ് ഞാൻ. ചില സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെയുണ്ട്'- ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.