കർണാടകയിലെ കുടകിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന കുറേ സ്നേഹമുള്ളവരെ പരിചയപ്പെടാൻ വാവ സുരേഷിന് കുടക് യാത്രയിലൂടെ കഴിഞ്ഞു. അവരോടൊപ്പം സംസാരിക്കുന്നതിനിടയിൽ നവീൻ റാക്കി എന്ന പാമ്പ് സംരക്ഷകന് ഒരു കോൾ, വർക്ക്ഷോപ്പിൽ കിടന്ന കാറിനകത്ത് ഒരു നാഗര ഹൗ കയറി.

vava-suresh

നവീൻ റാക്കി അവിടേക്ക് പോകാനായി വാവ സുരേഷിനെയും ക്ഷണിച്ചു. സ്ഥലത്തെത്തിയ വാവ കാറിനകവും, പുറവും പരിശോധിച്ചു. കുടകിലെ നാഗര ഹൗവിന്റെ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് മറക്കാതെ കാണുക...