helicopter

ഫിറ്റനസിൽ ശ്രദ്ധിക്കുന്നവർക്ക് ഇഷ്ടമുള്ള വ്യായാമങ്ങളിലൊന്നാണ് പുൾ അപ്പ്. വീടുകളിലും ജിമ്മുകളിലുമൊക്കെ പുൾ അപ്പ് ചെയ്യുന്നവർ ധാരാളമാണ്. ഇപ്പോഴിതാ ഹെലികോപ്‌റ്ററിൽ തൂങ്ങിക്കിടന്ന് പുൾ അപ്പ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഫിറ്റ്നസ് ഇൻഫ്ലുവൻസർ.


ഒരു മിനിറ്റിനുള്ളിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന് ഏറ്റവുമധികം പുൾ-അപ്പുകൾ നടത്തുക എന്ന വെല്ലുവിളിയാണ് ഡച്ച് ഫിറ്റ്നസ് പ്രേമികളായ സുഹൃത്തുക്കൾ പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റാൻ ബ്രൂനിംഗും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ചാനലിലെ പങ്കാളിയായ ആൽബേഴ്‌സും ചേർന്നാണ് വെല്ലുവിളി ഏറ്റെടുത്തത്.

ആൽബെർസ് ഹെലികോപ്‌ടറിൽ തൂങ്ങി 24 പുൾ-അപ്പുകൾ ചെയ്തു. അർമേനിയക്കാരൻ സ്ഥാപിച്ച 23 പുൾ അപ്പ് എന്ന റെക്കാഡ് ഇതോടെ ആൽബെർസ് തകർത്തു. പിന്നാലെ ബ്രൂനിംഗ് ഹെലികോപ്റ്ററിൽ 25 പുൾ അപ്പുകൾ എടുത്ത് റെക്കാഡ് സ്വന്തം പേരിൽ കുറിച്ചു.

helicopter