
ഏവരെയും അമ്പരപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി തരംഗം തീർത്തയാളാണ് രൺവീർ സിംഗ്. നടന്റെ ഫോട്ടോകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തിയിരുന്നു. റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ താരത്തെ അഭിനന്ദിച്ചു. എന്നാൽ മറ്റ് ചിലർ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകൾ പങ്കുവച്ചു.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടിയായിരുന്നു പൂർണ നഗ്നനായി താരം പോസ് ചെയ്‌തത്. ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇപ്പോഴിതാ താരത്തിനോട് ഒരിക്കൽക്കൂടി നഗ്നനായി ഫോട്ടോഷൂട്ട് ചെയ്യാമോയെന്ന് ചോദിച്ചിരിക്കുകയാണ് മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് ആനിമൽസ് (പെറ്റ). സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്യാംപെയിനിനാണ് താരത്തെ ക്ഷണിച്ചിരിക്കുന്നത്. താരം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Will he? 🥦 https://t.co/SnoTA93IYZ
— PETA India (@PetaIndia) August 4, 2022