chromosomes

കാലാവസ്ഥാ മറ്റത്തെ തുടർന്ന് ഫ്ളോറിഡയിൽ ആണ് പെണ്ണാകുന്നു. ഞെട്ടണ്ടേ...മനുഷ്യന്റെ കാര്യമല്ല പറയുന്നത്. കടലാമകൾക്കാണ് ഈ അവസ്ഥാവിശേഷം ഉണ്ടായിരിക്കുന്നത്. ജീവി വർഗത്തിന് വലിയ ഭീഷണിയാകുന്ന ക്രോമസോം മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.

ജീവിതകാലത്തിൽ ഏറിയ പങ്കും കടലിൽ ചിലവഴിക്കുന്ന ഈ ആമകൾ മുട്ടയിടാനാണ് കരയിലേക്ക് വരാറ്. തുടർന്ന് മണലിലെ താപനിലയാണ് വിരിയുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുക. താപനില 27ഡിഗ്രി സെൽഷ്യസിന് താഴെയാണെങ്കിൽ ആണാകുന്നതിനും, 31 ഡിഗ്രിക്ക് മുകളിലാണെങ്കിൽ പെണ്ണാകാനുമാണ് സാദ്ധ്യത കൂടുതൽ. കാലാവസ്ഥാ വ്യതിയാനം മൂലം ഫ്ളോറിഡയിൽ ചൂട് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിരിയുന്ന കടലാമക്കുഞ്ഞുങ്ങളിൽ 90 ശതമാനവും പെണ്ണാണ്.

turtle

ഫ്ളോറിഡിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതേ സ്ഥിതി വിശേഷമുണ്ടെന്നാണ് കണ്ടെത്തൽ. ആസ്ട്രേലിയയിൽ നടത്തിയ പഠനത്തിൽ 90 ശതമാനം ആമക്കുഞ്ഞുങ്ങളും 'വനിത'കളായിരുന്നു. ഫെമിനൈസേഷൻ എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ആമയിൽ മാത്രമല്ല മുതലയിലും ഈ പ്രതിഭാസം അടുത്തിടെയായി കാണുന്നുണ്ട്.