epl


ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സനൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. 20-ാം മിനിട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ആഴ്സനൽ ലീഡെടുത്തു. 85-ാം മിനിട്ടിൽ ക്രിസ്റ്റൽ താരം മാർക്ക് ഗുയേസിയുടെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെ ആഴ്സനൽ ജയമുറപ്പിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ ലിവ‌ർപൂളിനെ സ്ഥാനക്കയറ്രം കിട്ടിയെത്തിയ ഫുൾഹാം 2-2ന് സമനിലയിൽ കുരുക്കി.