astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 7 - 1197 കർക്കടകം 22- ഞായറാഴ്ച. (വൈകുന്നേരം 4 മണി 29 മിനിറ്റ് 55 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം തൃക്കേട്ട നക്ഷത്രം)

അശ്വതി: കരാറുകളിൽ നിന്നും പ്രോജക്റ്റുകളിൽ നിന്നും ബിസിനസുകാർക്ക് ആനുകൂല്യങ്ങൾ ലഭിക്കും, പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭരണപരവും നേതൃപരവുമായ കഴിവുകൾ വർദ്ധിക്കും, വിദേശ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷനോ ആനുകൂല്യങ്ങളോ ലഭിക്കാൻ സാദ്ധ്യതയുണ്ട്.

ഭരണി: ബിസിനസ് കാര്യങ്ങൾക്ക് യാത്രകൾ ചെയ്യുന്നത് അനുകൂല ഫലങ്ങൾ നൽകും, വ്യക്തിപരമായ ജീവിതത്തിൽ പലതരത്തിലുള്ള സന്തോഷങ്ങൾ അനുഭവിക്കും. പിതാവുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്, ഒരു പുതിയ പ്രണയബന്ധം ആരംഭിക്കാൻ സാധിക്കും.

കാര്‍ത്തിക: വിവാഹിതർക്ക് പങ്കാളിയുടെ പൂർണ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, സഹോദരങ്ങളുമായുള്ള ബന്ധം ഊഷ്മളമാകും, മാസശമ്പള അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് വരുമാനം വർദ്ധിക്കും.

രോഹിണി: കരിയർ സംബന്ധമായ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള അനുകൂല സമയമാണിത്, മിതമായ വളർച്ചയോടെ ബിസിനസ് തൃപ്തികരമാകും, വ്യക്തിഗത ബന്ധങ്ങളിൽ ഉയർച്ചതാഴ്ചകൾ ഉണ്ടായേക്കാം, ചങ്ങാതിമാർക്ക് യാത്രയുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടി വരും.

മകയിരം: പരീക്ഷകളിൽ വിജയം നേടാൻ വിദ്യാർത്ഥികൾ കഠിനമായി പരിശ്രമിക്കേണ്ടി വരും, എതിരാളികളുമായി നേരിട്ട് ഏറ്റുമുട്ടുന്നത് ഒഴിവാക്കുക, സ്വകാര്യ ജീവിതത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്ന ചില പഴയ പ്രശ്നങ്ങളും ഉയർന്ന് വന്നേക്കാം.

തിരുവാതിര:‍ സ്ത്രീകൾ ഇണയുമായി ഇടപെടുമ്പോൾ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്, ആക്രമണ സ്വഭാവം ഒഴിവാക്കുക, ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും, കുടുംബവുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം, ജീവിത പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.

പുണര്‍തം: ഒരു കാര്യത്തിലും മറ്റുള്ളവരെ അധികം ആശ്രയിക്കരുത്, അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നിരാശ നേരിടേണ്ടിവരാം, വായ്പ നൽകുന്നതോ കടം വാങ്ങുന്നതോ ഒഴിവാക്കുക, ജീവിത പങ്കാളിയുമായി ശരിയായ രീതിയിൽ ആശയവിനിമയം നടത്താത്തത് കാരണം ബന്ധം വഷളാകാൻ സാദ്ധ്യത കൂടുതലാണ്.

പൂയം: ലക്ഷ്യങ്ങൾ നേടാൻ കഠിനമായി പരിശ്രമിക്കും അതിൽ വിജയം കൈവരിക്കും, വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ശരിയായ അന്വേഷണവും വിലയിരുത്തലും നടത്തുക, ബിസിനസുകാർ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ പ്രോജക്ടുകൾ നേടാൻ സാദ്ധ്യതയുണ്ട്.

ആയില്യം: പ്രൊഫഷണൽ വികസനത്തിനും സാമ്പത്തിക സുരക്ഷയ്ക്കുമുള്ള ശ്രമങ്ങളിൽ വിജയം നേടും, ജോലിസ്ഥലത്ത് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സഹപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കും, മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, ജീവിത പങ്കാളിയുടെ പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

മകം: പഴയ നിക്ഷേപത്തിൽ നിന്ന് പണം ലഭിക്കാൻ സാദ്ധ്യതയുണ്ട്, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ശരിയായ ബാലൻസ് നിലനിർത്താൻ കഴിയും, മേലുദ്യോഗസ്ഥർക്കും കീഴുദ്യോഗസ്ഥർക്കും ഇടയിൽ നല്ല ബന്ധം സ്ഥാപിക്കും, തൊഴിൽരംഗത്ത് ഉത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിച്ചേക്കാം.

പൂരം: മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും, കായികരംഗത്ത് ഏർപ്പെടുന്നവർ മറ്റ് മത്സര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർ വിജയം കൈവരിക്കും, മാർക്കറ്റിംഗ്, സെയിൽസ്, റൈറ്റിംഗ്, റിക്രൂട്ട്മെന്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കരിയറിൽ അസാധാരണമായ വിജയം നേടാൻ കഴിയും.

ഉത്രം:‍ വ്യക്തിപരമായ ജീവിതത്തിൽ ഒരു പുതിയ പ്രണയം ആരംഭിക്കും, തൊഴിൽ മേഖലയിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും പ്രവർത്തിക്കും, നിയമപാലകർക്ക് ഔദ്യോഗിക ഡ്യൂട്ടിയാൽ വിദേശ യാത്രയ്ക്ക് സാദ്ധ്യതയുണ്ട്, ഏത് കുടുംബകാര്യത്തിലും പിതാവിന്റെ പിന്തുണ ലഭിക്കും.

അത്തം: വിദ്യാർത്ഥികൾക്ക് അവരുടെ അക്കാഡമിക് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും, പതിവ് ഫിറ്റ്നസ് ദിനചര്യകൾ നിലനിർത്തുക, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും, ചിലർക്ക് സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല ഫലങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്, തൊഴിൽരഹിതർക്ക് പുതിയ തൊഴിൽ ഓഫർ ലഭിക്കും.

ചിത്തിര: വരുമാനത്തിന്റെ ഒരു പുതിയ വഴി സുഗമമായി തുറക്കപ്പെടും, വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോളേജിൽ പ്രവേശനം നേടാൻ സാധിക്കും, കുടുംബാന്തരീക്ഷം മനോഹരമാകും, ജീവിത പങ്കാളിയുടെ പൂർണ പിന്തുണ ലഭിക്കും, ചെറുകിട സംരംഭകർക്ക് പെട്ടെന്നുള്ള നേട്ടങ്ങൾ ലഭിക്കും, വായ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് അംഗീകാരം ലഭിക്കാനുള്ള ശക്തമായ സാദ്ധ്യതയുണ്ട്.

ചോതി: ജോലികൾ പൂർത്തിയാക്കാൻ നിങ്ങളുടെ ഉത്സാഹവും ദൃഢനിശ്ചയവും സഹായകരമാകും, ബിസിനസുകാർ മികച്ച പ്രകടനം നടത്തും, എതിരാളികളെ തോൽപ്പിക്കാൻ നൂതന തന്ത്രങ്ങൾ ഉപയോഗിക്കും, ഭാഗീകമായി കടത്തിൽ നിന്ന് കരകയറാൻ സാധിക്കും, കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശ്രമിക്കും.

വിശാഖം: ഏതെങ്കിലും നിയമപരമായ വിഷയത്തിൽ ഏർപ്പെട്ടാൽ തീരുമാനം അനുകൂലമാകാൻ സാദ്ധ്യതയുണ്ട്, മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും, വാഹനം വാങ്ങുന്നതിന്റെ ലക്ഷണങ്ങളുണ്ട്, വീടിന്റെ ഇന്റീരിയർ അലങ്കാരത്തിന് പ്രത്യേക ശ്രദ്ധ നൽകും, ആശയവിനിമയവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് അവരുടെ കരിയറിൽ വളർച്ച ഉണ്ടാകും, സഹകരണ മനോഭാവം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

അനിഴം: ബിസിനസ് പങ്കാളിയുമായി നല്ല ബന്ധം പുലർത്തണം, പങ്കാളിയുടെ കുടുംബത്തിൽ നിന്നോ പൂർവിക സ്വത്തിൽ നിന്നോ നേട്ടങ്ങൾ ലഭിച്ചേക്കാം, വരുമാനവും ചെലവും തമ്മിൽ ഒരു ബാലൻസ് സൂക്ഷിക്കണം, ഏത് തരത്തിലുള്ള വെല്ലുവിളിയെയും നേരിടാൻ മാനസികമായി തയ്യാറാകും, ചൂതാട്ടം അല്ലെങ്കിൽ സാമ്പത്തിക ഊഹക്കച്ചവടങ്ങൾ ഒഴിവാക്കുക.

കേട്ട: ജോലിസ്ഥലത്ത് ആരുടെയും ശ്രദ്ധ ആകർഷിക്കുന്നത് ഒഴിവാക്കുക. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിശ്വാസം വളർത്തിയെടുക്കേണ്ടതുണ്ട്, പ്രൊഫഷണൽ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരാം, പിതാവുമായി ആശയ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും, ചിന്ത നിയന്ത്രിച്ച് എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് സാവകാശം ആലോചിക്കുക.

മൂലം: അടുത്ത ബന്ധുവിനോടുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകാം, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനേജുമെന്റുമായി ചില പൊരുത്തക്കേടുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, മുൻകോപവും എടുത്തു ചാട്ടവും കുഴപ്പത്തിലാക്കും അതിനാൽ അവ നിയന്ത്രിക്കുക, സ്വന്തം ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കകൾ ഉണ്ടാകും, വിനയത്താൽ മാത്രമേ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയു.

പൂരാടം: കുടുംബ ജീവിതത്തിൽ പെട്ടെന്നുള്ള ചെലവുകൾ വഹിക്കേണ്ടിവരാം, പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർ എല്ലാ കാര്യങ്ങളും സുതാര്യമായി സൂക്ഷിക്കണം, പുതിയ നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വന്തം തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുക, സഹോദരങ്ങളും ആയി ചില പ്രശ്നങ്ങൾ നേരിട്ടേക്കും.

ഉത്രാടം: ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ആത്മവിശ്വാസം നഷ്ടപ്പെടും, സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കരുത്, ബിസിനസ് പങ്കാളിയുമായി പദ്ധതികളും റോളുകളും അവലോകനം ചെയ്യേണ്ട സമയം ആണ്, ഉത്കണ്ഠയും അശ്രദ്ധയും അനുഭവപ്പെടാം.

തിരുവോണം:‍ വെല്ലുവിളി നിറഞ്ഞ സമയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, ഒപ്പിടുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക, പങ്കാളിയുമായുള്ള ബന്ധം വഷളാകാൻ സാദ്ധ്യത, ജോലിഭാരം വർദ്ധിക്കും, ശാരീരിക പ്രതിരോധ ശേഷി ദുർബലമാകാം അതിനാൽ ആരോഗ്യം ശ്രദ്ധിക്കുക, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും.

അവിട്ടം: പലവിധത്തിലും അനാവശ്യ ചെലവുകൾ ഉണ്ടാവും, നിർബന്ധ ശീലവും മുൻകോപവും ഉണ്ടാകും, ആഡംബര ഭ്രമം ഒഴിവാക്കിയും ചെലവുകൾ നിയന്ത്രിച്ചും മുന്നോട്ടു പോകേണ്ടതാണ്, അപ്രതീക്ഷിതമായ ധനനഷ്ടം അലസത എന്നിവ ഉണ്ടാകും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രയാസങ്ങൾ ഉണ്ടാകും, വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം നേടിയെടുക്കാൻ മിടുക്ക് കാണിക്കണം.

ചതയം: ആരോഗ്യപരമായ വിഷമങ്ങൾ ഉണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഘുവായ പ്രയാസങ്ങൾ അനുഭവപ്പെടും, ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടും, ബിസിനസ് മേഖലയിൽ പ്രതികൂല അനുഭവങ്ങൾ വന്നു ചേരും, പ്രണയത്തിന് അനുകൂലമായ ഒരു കാലഘട്ടമല്ല, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസരംഗത്ത് തടസങ്ങൾ ഉണ്ടാകും.

പൂരുരുട്ടാതി: സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുക, മേലുദ്യോഗസ്ഥർ അനുകൂലമായി പെരുമാറും, ജീവിത പങ്കാളിക്ക് കരിയറിൽ നേട്ടങ്ങൾ അനുഭവപ്പെടും, സഹോദരങ്ങളുടെ സഹകരണം ആത്മവിശ്വാസം വർദ്ധിപ്പിക്കും, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും, അമ്മാവന്റെ പിന്തുണ ലഭിക്കും, സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ വളരെ ശുഭകരമായ സമയമാണ്.

ഉത്രട്ടാതി: പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും, ഭൂമിയോ ഗൃഹമോ വാങ്ങാൻ അഡ്വാൻസ് നൽകും, പല വിധത്തിലുള്ള സുഖാനുഭവങ്ങൾ ഉണ്ടാകും, ബുദ്ധിപരമായി പ്രവർത്തിക്കും, വിദ്യാലാഭം, കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി എന്നിവ ഉണ്ടാകും, മേലധികാരികളുടെ പ്രശംസ ബഹുമാന്യത ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും.

രേവതി: അഭിവൃദ്ധിക്കും ശ്രേയസിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്യും, ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കുടുംബാംഗങ്ങളുടെ സഹായങ്ങൾ ആവശ്യമായി വരും, സാഹിത്യ പ്രവർത്തകർ കലാകാരന്മാർ എന്നിവരുടെ പ്രശസ്തി വർദ്ധിക്കും. ശത്രുക്കളുടെ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വരും, വിദേശവാസം മനഃസന്തോഷം കച്ചവടലാഭം എന്നിവ ഉണ്ടാകും, തൃപ്തികരമായ ആരോഗ്യജീവിതം നയിക്കും.