
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 6,068 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞവർഷത്തെ സമാനപാദത്തിലെ 6,504 കോടി രൂപയേക്കാൾ 6.7 ശതമാനം കുറവാണിത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 13 ശതമാനം ഉയർന്ന് 31,196 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.97 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 3.91 ശതമാനത്തിലെത്തിയത് ബാങ്കിന് ആശ്വാസമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി 2.47 ശതമാനത്തിൽ നിന്ന് 1.38 ശതമാനത്തിലേക്കും കുറഞ്ഞു. മൊത്തം വായ്‌പകൾ 15 ശതമാനവും നിക്ഷേപം 8.73 ശതമാനവും വർദ്ധിച്ചു.