ss

കാട്ടാക്കട: കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ കാട്ടാക്കട യൂണിറ്റ് ട്രഷറർ മൊളിയൂർ ചിറത്തലയ്ക്കൽ വിനോദ് ഭവനിൽ ആർ.അപ്പു(72) തൂങ്ങി മരിച്ചനിലയിൽ. കാൻസറിന് ചികിത്സയിലായിരുന്നു. കെ.എസ്.ആർ.ടി.സി. യിൽ നിന്ന് കണ്ടക്ടറായി വിരമിച്ചയാളാണ്. കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് യൂണിയൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.നിലവിൽ കാട്ടാക്കട യൂണിറ്റ് ട്രഷറർ ആണ്. ഭാര്യ: നളിനി. മക്കൾ: എ .എൻ. വിനോദ് ( ഹണി കോം ബാംഗ്ലൂർ പരസ്യ വിഭാഗം ക്രിയേറ്റിവ് മേധാവി).

എ .എൻ .വിവേക് ( ഫ്ലവേഴ്‌സ് ) .മരുമകൾ രജനി വിവേക്.